പൊതുജനശ്രദ്ധക്ക്
സംസ്ഥാന പോലീസ് മേധാവി തന്നെ നേരിട്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ മാത്രം ഗൗരവതരമാവുകയാണ് സോഷ്യൽ മീഡിയ എന്ന പൊതു ഇടം.എന്തും ഏതും പടച്ചു വിടുന്നവരും അവർക്ക് കുഴലൂതുന്നവരും ഇനി മുതൽ ഇൻവെസ്റ്റിഗേഷനും പ്രോസിക്യൂഷനും നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അഴിയെണ്ണേണ്ടി വരും
ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് സംസ്ഥാനത്തെയാകെ സ്തംഭിപ്പിച്ച നാഥനില്ലാത്ത ഹർത്താലോടെയാണ് ആഭ്യന്തരവകുപ്പും രഹസ്യാന്വേഷണ വിഭാഗങ്ങളും സൈബർ സെല്ലും ഇത് ഗൗരവത്തിലെടുത്തത്.ഏതിനും തെളിവ് അവശേഷിപ്പിക്കുന്ന സോഷ്യൽ മീഡിയയിലൂടെ യഥാർത്ഥ പ്രതിയിലേക്ക് കൃത്യമായി എത്താൻ സാധിക്കും എന്ന് ഇത് തെളിയിച്ചു.ഗാലറിയിലിരുന്ന് കളി നിയന്ത്രിച്ച പാവം പയ്യന്മാർ അതോടെ ഗോതമ്പുണ്ടയുടെ രുചിയറിഞ്ഞു.
ഇതുപോലെ വിവിധ കേസുകളിൽ തല വെക്കുന്ന പയ്യൻമ്മാർ ഇനിയും അറിയാത്ത ചിലതുണ്ട്.സംസ്ഥാന പോലീസിന്റെ ക്രൈം റെക്കോർഡിൽ ഇടം പിടിച്ചുകഴിഞ്ഞാൽ ഇനി ഏത് സർക്കാർ ജോലിയും ഇവർക്ക് അത്ര പെട്ടെന്ന് ലഭ്യമല്ല.ജോലിയിൽ കയറിയാലും ഇവരെ സർവിസിൽ നിലനിർത്തുന്ന കാര്യം പോലീസ് റിപ്പോർട്ടിനും ആഭ്യന്തരവകുപ്പിന്റെ അംഗീകാരത്തിനും വിധേയമായിട്ടായിരിക്കും തീരുമാനിക്കപ്പെടുക.ഇന്നും നിരവധി പേർ കോളേജ് കാലത്തെ രാഷ്ട്രീയ അടിപിടികളുടെ ക്രൈം റെക്കോർഡിന്റെ പേരിൽ പി എസ് സി മുഖാന്തിരം കിട്ടിയ ജോലിയിൽ തുടരാൻ കഴിയാതെ സർക്കാർ ഓഫീസുകളുടെ പടിവാതിലുകൾ മാറി മാറി കയറിയിറങ്ങുകയാണ്.
സൈബർ ക്രൈം എന്ന പുതിയ വലക്കണ്ണി
മേൽപ്പറഞ്ഞതിനേക്കാൾ അപകടകരമാണ് സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ.എപ്പോഴും കേസ് ആയിക്കൊള്ളണമെന്നില്ല..ആയാൽ കുടുങ്ങിയതു തന്നെ.അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം സെൽഫിയാക്കി അപ്രതീക്ഷിത അപകടത്തിലേക്ക് എടുത്തുചാടി നിമിഷങ്ങൾക്കകം നിരവധി വകുപ്പുകൾ പേറി ജയിലിൽ പോയവരുടെ നാടാണിത്.അടുത്തത് ഹർത്താൽ ശിൽപ്പികളുടെ ഊഴമായിരുന്നു.ഇപ്പോഴിതാ നിപ്പ വൈറസിന്റെ പേരിൽ പലവിധ വാർത്തകൾ.കോഴിയിറച്ചിക്കെതിരെ ഒറിജിനലിനെ വെല്ലുന്ന രൂപത്തിലുള്ള ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.ഒപ്പും സീലും ലെറ്റർപാഡും കണ്ടതോടെ പാവം ജനങ്ങൾ ഒരു വൻ സാമൂഹ്യ സേവനമെന്ന നിലയിൽ അത് ഏറ്റെടുത്തു.അതോടെ സർക്കാരിന്റെ പേരിൽ ഇറങ്ങിയ വ്യാജനെ പിടിക്കാൻ പോലീസ് രംഗത്തിറങ്ങി.
അറിയേണ്ട ചില കാര്യങ്ങൾ
സർക്കാർ സംവിധാനങ്ങളുടെ പേരിൽ വരുന്ന വാർത്തകൾ അണ്ണാക്ക് തൊടാതെ വിഴുങ്ങി പൊതുസമൂഹത്തിലേക്ക് ചർദ്ധിക്കാൻ നിൽക്കരുത്.സർക്കാരിന് അതിന്റേതായ നിയതവും നിർണ്ണിതവുമായ മാർഗങ്ങളുണ്ട്.പബ്ലിക് റിലേഷൻസ് വകുപ്പ് വഴിയോ ഒഫീഷ്യൽ പ്രസ് റിലീസ് വഴിയോ സർക്കാർ വാർത്തകൾ പൊതുജനങ്ങളിലെത്തും.ആധികാരികത ഉറപ്പു വരുത്താതെ വാർത്തകൾ പുറത്തു വിടുന്നത് ചില ഘട്ടങ്ങളിൽ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരും.
സോഷ്യൽ മീഡിയയിലെ ഏത് തരം ഇടപെടലും എപ്പോൾ വേണമെങ്കിലും നിരീക്ഷണവിധേയമാക്കപ്പെടുമെന്ന ബോധമുണ്ടായിരിക്കുക.
സൈബർ കുറ്റങ്ങൾക്ക് കനത്ത ശിക്ഷയാണെന്ന ബോധ്യമുണ്ടാവുക
സർക്കാർ ജീവനക്കാർ/അധ്യാപകർ
സർക്കാർ ജീവനക്കാർ/അധ്യാപകർക്ക് പൊതുരംഗത്ത് ഇടപെടുന്നതിന് ചില നിയന്ത്രണങ്ങൾ നിലവിലുള്ള പോലെത്തന്നെ സോഷ്യൽ മീഡിയയിലൂടെയുള്ള ഇടപെടലുകൾക്കും നിയന്ത്രണം നിലവിലുണ്ട്.ഔദ്യോഗികഭാവമുള്ള വാർത്തകൾ ആധികാരികമല്ലാതെ പ്രചരിപ്പിക്കുന്നത് വളരെ ഗൗരവതരമായിരിക്കും.
എയ്ഡഡ് സ്കൂൾ ജീവനക്കാർ/അധ്യാപകർ
സർക്കാർശമ്പളം കൈപ്പറ്റുന്നില്ലെങ്കിലും സർക്കാർഎയ്ഡ് വാങ്ങി ജോലി ചെയ്യുന്നവരെന്ന നിലയിൽ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും പൊതുഇടപെടലുകളിൽ മേൽ സൂചിപ്പിച്ച നിയന്ത്രണങ്ങളുണ്ട്. നിലവിൽ രാഷ്ട്രീയ പ്രവർത്തനം അനുവദിക്കപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ് വിഭിന്നമായിട്ടുള്ളത്.
ഗ്രൂപ്പ് അഡ്മിനും ബാധ്യതയുണ്ട്
വാർത്താ പ്രചാരണത്തിൽ പങ്കാളിയാകുന്നു എന്നതിനാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്.ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാലുടനെ ഗ്രൂപ്പ് അഡ്മിൻ തന്റേതായ ബാധ്യത നിർവഹിച്ചില്ലെങ്കിൽ തൽക്കാലത്തേക്കെങ്കിലും ഇന്റെറോഗേഷൻ നേരിടേണ്ടിവരും.
നമ്മൾ ചെയ്യേണ്ടത്
ഗ്രൂപ്പുകളിൽ ഇടപെടുമ്പോൾ സൂക്ഷിക്കുക.
സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ നിയമവിധേയമാണെന്ന് ഉറപ്പു വരുത്തുക.
തമാശക്ക് വേണ്ടി ഉണ്ടാക്കുന്ന സന്ദേശങ്ങൾക്ക് ഔദ്യോഗികഭാവം നൽകാതിരിക്കുക.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നയാളോട് എത്രയും പെട്ടെന്ന് അത് പിൻവലിക്കാൻ അഡ്മിൻ/ഗ്രൂപ്പിലുള്ളവർ പറയുക.
പിൻവലിക്കുന്നതിന് ഒരു മണിക്കൂർ സമയം നിലവിൽ ലഭ്യമാണ്.
പിൻവലിക്കുന്നതിന് മുൻപ് ആരെങ്കിലും ഫോർവേഡ് ചെയ്തുപോയിട്ടുണ്ടെങ്കിൽ ചെയ്തവർ അത് ഗ്രൂപ്പുകളിൽ/അക്കൗണ്ടുകളിൽ നിന്ന് എത്രയും പെട്ടെന്ന് പിൻവലിക്കുക.
കുട്ടികൾക്ക് ഏത് സാഹചര്യത്തിലും ഒരു കാരണവശാലും മൊബൈൽഫോൺ നൽകാതിരിക്കുക
15 വയസ്സിനു മുന്നെയുള്ള സോഷ്യൽ മീഡിയ ഉപയോഗം തടയുക
അറിയുക..സൂക്ഷിക്കുക..സാമൂഹിക സുരക്ഷയൊരുക്കുക

No comments:
Post a Comment