'മറിമായ'ത്തിന്റെ ഒരു എപ്പിസോഡിൽ പുതിയ തലമുറയുടെ ചില പ്രയോഗങ്ങളെപ്പറ്റി രസകരമായി ചിത്രീകരിച്ചിരുന്നു.
റിലേഷൻഷിപ്പ്സിലെ ചില നവകാലപ്രയോഗങ്ങളിതാ !
1. ക്യാറ്റ് ഫിഷിംഗ് ( catfishing)
ഇൻസ്റ്റയിലും എഫ്ബിയിലും ഡേറ്റിംഗ് ആപ്പുകളിലും വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ആളുകളെ റിലേഷൻഷിപ്പിലേക്ക് ആകർഷിക്കുന്ന രീതി !
വ്യാജനെ ശരിക്കും മനസ്സിലാക്കുമ്പോഴുള്ള ട്രോമ ആലോചിച്ചു നോക്കൂ!
©️prasanth
2. ഗോസ്റ്റിംഗ് ( ghosting)
രണ്ടുപേർ തമ്മിലുള്ള റിലേഷൻഷിപ്പിൽ ഒരാൾ പെട്ടെന്നൊരു കാരണവും പറയാതെ , ഒന്നും മിണ്ടാതെ ബന്ധം വിച്ഛേദിച്ച് പോവുക !
എന്തെളുപ്പം !
ഒരു കാരണവും ആരോടും ബോധിപ്പിക്കേണ്ടതില്ല!
തേയ്പ്പിന്റെ ഒരു അത്യന്താധുനിക വേർഷൻ!
3. സ്റ്റാഷിംഗ് ( stashing)
റിലേഷൻഷിപ്പിൽ ഒരാൾ മറ്റേയാളോട് വളരെ ആക്റ്റീവ് ആയി ഇടപെടും .
പക്ഷേ തങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ നിന്നെല്ലാം ആ ബന്ധം ബോധപൂർവം മറച്ചുവയ്ക്കും !
മറ്റേയാളെ നമുക്ക് വേണ്ടപ്പെട്ട ആരും അറിയരുത് !
ആരുമറിയാതെ ഒരു ബന്ധം കാഷ്യലായി കൊണ്ടുപോകുന്ന വഴി !
4. മൈക്രോ ചീറ്റിംഗ് ( micro cheating)
ഒരു ബന്ധത്തിൽ തുടരുമ്പോൾത്തന്നെ ആ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി വൈകാരികമായും ശാരീരികമായും ഒരു രഹസ്യബന്ധം കൂടി സ്ഥാപിയ്ക്കുക , മെസ്സേജുകൾ അയക്കുക.
©️prasanth
5. ബെഞ്ചിംഗ് ( Benching)
മറ്റൊരാൾക്ക് പൂർണ്ണമായ ഒരു ഉറപ്പും കൊടുക്കാതെ റിലേഷൻഷിപ്പിൽ അയാളെ ഒരു ബാക്ക് അപ്പ് എന്ന നിലയ്ക്ക് വെയിറ്റിംഗിൽ നിർത്തിയിരിക്കുക!
എത്ര ദയനീയമാണ് ആ നിസ്സഹായന്റെ അവസ്ഥ എന്നാലോചിച്ചു നോക്കൂ!
തന്നെ സ്വീകരിക്കുമോ ഇല്ലയോ അതോ സ്വീകരിച്ചോ എന്നൊന്നുമറിയാത്ത അവസ്ഥ!
6. ബ്രെഡ്ക്രംബിംഗ് ( breadcrumbing)
വല്ലാത്തൊരു ചതിയാണ്!
ഒരാൾക്ക് ഇടയ്ക്കിടെ മെസ്സേജുകൾ അയച്ചും അയാളോട് സല്ലപിച്ചും എന്നാൽ യാതൊരു കമ്മിറ്റ്മെൻ്റും നൽകാതെ അയാളിൽ ഒരു താല്പര്യം വളർത്തി അയാളെ അങ്ങനെ എയറിൽ നിർത്തുക!
ഒരു സദുദ്ദേശവും ഇല്ലാത്ത പ്രവൃത്തി !
7. സിറ്റുവേഷൻഷിപ്പ് ( situationship)
വ്യക്തമായി നിർവചിക്കപ്പെടാത്ത ഒരു വെറും ബന്ധം !
റൊമാൻസും സെക്സും ഒക്കെ കണ്ടേയ്ക്കാം , പക്ഷേ നോ സീരിയസ്നസ് !
ഇടയ്ക്ക് ഒരാൾ കൂടുതൽ ക്ലാരിറ്റി ആവശ്യപ്പെട്ടാൽ തീർന്നു!
8.സ്ലോ ഫെയ്ഡ് ( slow fade)
ആശയ വിനിമയവും സാന്നിധ്യവും ഒക്കെ ക്രമേണ ക്രമേണ കുറച്ച്, ഒരാൾ ഒരു റിലേഷൻഷിപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ സാവധാനം അവസാനിപ്പിക്കുന്ന രീതി!
മറ്റേയാൾക്ക് എന്താണ് അവസ്ഥ എന്നതിനെക്കുറിച്ച് ഒരു ക്ലാരിറ്റിയും ഉണ്ടാവില്ല!
©️prasanth
9. ഓപ്പൺ റിലേഷൻഷിപ്പ് ( open relationship)
റിലേഷൻഷിപ്പിൽ ഉള്ള രണ്ട് വ്യക്തികൾ പരസ്പരം സമ്മതിച്ചു തന്നെ മറ്റു വ്യക്തികളുമായി റൊമാൻറിക്കും സെക്ഷ്വലും ആയ ബന്ധം സ്ഥാപിക്കൽ !
വ്യക്തിപരമായ ആവശ്യങ്ങളും അതിരുകളും ഇവിടെ പരസ്പരം ബഹുമാനിക്കപ്പെടുന്നുവത്രെ !
10. സെക്സ്റ്റിംഗ് ( sexting)
മൊബൈലിലൂടെ സെക്സ് ചാറ്റ്, ദൃശ്യങ്ങൾ കൈമാറൽ തുടങ്ങിയ രീതി.
പരസ്പരം വളരെ അകലെ ആയിരിക്കുമ്പോഴുള്ള ബന്ധങ്ങളിലും ഇൻ്റിമസി നിലനിർത്താൻ ആഗ്രഹിക്കുന്ന ബന്ധങ്ങളിലും സംഭവിക്കുന്നത്.
11. സാപ്പിയോസെക്ഷ്വൽ ( sapio sexual)
വൈകാരികമായും ശരീരികവുമായുള്ള ആകർഷണത്തിനപ്പുറം ഒരാളുടെ ഇന്റലിജൻസ് മറ്റൊരാൾക്ക് ആകർഷണീയമാവുക !
ചുരുക്കത്തിൽ ബുദ്ധിമാന്മാരോടും ബുദ്ധിമതികളോടും തോന്നുന്ന ആകർഷണം !
©️prasanth
12. കിറ്റൻ ഫിഷിംഗ് ( kittenfishing)
ക്യാറ്റ് ഫിഷിംഗിൻ്റെ ഒരു ലളിതമായ വേർഷൻ!
ഇല്ലാത്ത ഗുണഗണങ്ങൾ പൊലിപ്പിച്ചു കാട്ടിയും ഫോട്ടോ എഡിറ്റ് ചെയ്തത് സൗന്ദര്യം വർദ്ധിപ്പിച്ചു കാട്ടിയും പങ്കാളിയെ ആകർഷിക്കുന്ന രീതി!
13 . ടെക്സലേഷൻഷിപ്പ് ( texslationship)
നേരിട്ടുള്ള യാതൊരു ബന്ധവുമില്ലാതെ മെസ്സേജുകളിലൂടെ മാത്രം അഥവാ ഡിജിറ്റൽ കമ്മ്യൂണിക്കേഷനിലൂടെ മാത്രം പോകുന്ന റിലേഷൻഷിപ്പ് !
©️prasanth
14. മൂണിംഗ് ( Mooning)
ഫോൺ Do not disturb മോഡിൽ ഇട്ട് ഒരാൾ അറിയാതെ അയാളെ ഒഴിവാക്കുന്ന രീതി!
15 . ഓർബിറ്റിംഗ് ( Orbiting)
സംഭവം വളരെ രസകരമാണ്.
ഒരാളുമായി നേരിട്ടുള്ള എല്ലാ കമ്മ്യൂണിക്കേഷനും നിർത്തിയ ശേഷം അയാളുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, അയാളെ ഫോളോ ചെയ്യുക, അയാളുടെ സ്റ്റോറികൾ സ്ഥിരമായി കാണുക തുടങ്ങിയ കലാപരിപാടികൾ !
©️prasanth
എന്താല്ലേ റിലേഷൻഷിപ്പുകളിലെ പുതിയ കണ്ടുപിടുത്തങ്ങൾ!
റിലേഷൻഷിപ്പുകൾ നീണാൾ വാഴട്ടെ.
💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙
പ്രശാന്ത് വാസുദേവ്
മുൻ ഡപ്യൂട്ടി ഡയറക്ടർ
കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടന്റ്.
Jasmine Prasanth